Home » Blog » kerala Mex » പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
pannyan-raveendran-680x450

അട്ടപ്പാടിയിൽ എൽഡിഎഫ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.