പതിമൂന്ന് വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സെ​ടു​ത്തു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തും. പോക്സോ 7,8 വകുപ്പുകൾ ചുമത്തുമെന്ന് ആണ് പൊലീസ് പറയുന്നത്.

തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ കു​ട്ടി​യെ ശ​ശി​കു​മാ​ർ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​യാ​ൾ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.കുട്ടിയുടെ കവിളിൽ മുറിവ് പറ്റിയിട്ടുണ്ട്. കു​ട്ടി ഒ​പ്പ​മു​ണ്ടെ​ന്ന് പി​താ​വി​നെ ഫോ​ണി​ൽ​വി​ളി​ച്ച് അ​റി​യി​ച്ച​തും ശ​ശി​കു​മാ​റാ​ണ്. തു​ട​ർ​ന്നാ​ണ് പോ​ലീ​സും പി​താ​വും തൊ​ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ത്.

ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയ്ക്കാണ് കുട്ടിയെ കാണാതായത്. പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *