പ​ടി​യൂ​രി​ല്‍ കൊലപാതകം ; അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ടി​യൂ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്. ഇ​രു​വ​രെ​യും ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടിൽ പറയുന്നത്.

ആ​ദ്യം മ​രി​ച്ച​ത് രേ​ഖ​യാ​ണ്. ക​ഴു​ത്തി​ല്‍ കൈ​കൊ​ണ്ട് ഞെ​ക്കി പി​ടി​ച്ച​തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ട്. രേ​ഖ​യു​ടെ മ​ര​ണ​ത്തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് അ​മ്മ മ​ണി​യു​ടെ മ​ര​ണം.അ​വ​രും ശ്വാ​സം മു​ട്ടി​യാ​ണു മ​രി​ച്ച​ത്. ആ​റ് വാ​രി​യെ​ല്ലു​ക​ള്‍​ക്കു പ​രി​ക്കു​ണ്ട്. ഇ​ത് സാ​ര​മാ​യ പ​രി​ക്കു​ക​ളാ​ണെ​ങ്കി​ലും ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​റ​ളം വെ​ള്ളാ​നി കൈ​ത​വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ മ​ണി (74), മ​ക​ള്‍ രേ​ഖ (43) എ​ന്നി​വ​രെ വീ​ടി​ന​ക​ത്തു മ​രി​ച്ച​നി​ല​യി​ൽ രേ​ഖ​യു​ടെ സ​ഹോ​ദ​രി ക​ണ്ടെ​ത്തു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് പ്രേം​കു​മാ​ർ ഒ​ളി​വി​ലാ​ണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *