നേമം മണ്ഡലത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘പെർഫോമൻസ് രാഷ്ട്രീയം’ മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വെറുമൊരു എംഎൽഎ ആകാനോ പദവികൾക്കോ വേണ്ടിയല്ല, മറിച്ച് മണ്ഡലത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ ഉത്തരവാദിത്വം എന്താണെന്ന് പ്രവർത്തിച്ചു കാണിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തന്റേത് വെറും വാഗ്ദാനങ്ങളല്ല, മറിച്ച് മാറ്റത്തിനായുള്ള ഉറപ്പും ഗ്യാരണ്ടിയുമാണ്. വോട്ടിനായി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കാലുപിടിക്കുന്ന രാഷ്ട്രീയ രീതി മാറണം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ എൽഡിഎഫും യുഡിഎഫും ക്ഷേമവും കരുതലും എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുന്നേറുന്നത്. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് ഇരുമുന്നണികളും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, 2021-ൽ നൽകിയ 2,500 രൂപ എന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്തത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
