നെറ്റ്ഫ്ലിക്സിൽ മാറ്റം വരുന്നു; ചിലർക്ക് ലഭ്യമാകില്ല !

 മാസം മുതൽ നെറ്റ്ഫ്ലിക്സ് ടിവി ആപ്ലിക്കേഷനിൽ വലിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ രൂപകൽപ്പനയും അതിലെ എഐ ഫീച്ചറുകളും പ്രേക്ഷകർക്കിടയിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചിലർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിരുന്നു. മേയ് 19 തിങ്കളാഴ്ച മുതൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. പക്ഷെ ഈ മാറ്റങ്ങൾ എല്ലാവരിലേക്കും എത്താൻ ആഴ്ചകളെടുക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

എന്താണ് നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ രൂപം?

ഈ പുതിയ രൂപകൽപ്പന പ്രേക്ഷകർക്ക് കൂടുതൽ സുഗമമായിരിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. മാത്രമല്ല എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കാൻ കഴിയാതെ മണിക്കൂറുകളോളം സമയം കളയുന്ന പ്രശ്നത്തിന് ഇത് ഒരു പരിഹാരമാകുമെന്നാണ് നെറ്റ്ഫ്ലിക്സ് അവകാശപ്പെടുന്നത്. നെറ്റ്ഫ്ലിക്സിന്റെ പ്രധാന ഭാഗങ്ങളിലേക്കുള്ള ഷോർട്ട്കട്ടുകൾ ഇപ്പോൾ സ്ക്രീനിന്റെ മുകളിൽ തന്നെ സ്ഥിരമായി കാണാം. ഇതിൽ സെർച്ച് (Search), ഷോകൾ (Shows), സിനിമകൾ (Movies), ഗെയിമുകൾ (Games), മൈ നെറ്റ്ഫ്ലിക്സ് (My Netflix) എന്നിവയിലേക്കുള്ള ഷോർട്ട്കട്ടുകൾ ഉൾപ്പെടുന്നു.

ഇനി ടിവി ആപ്പ് ബ്രൗസ് ചെയ്യുമ്പോൾ തത്സമയം പുതിയ ശുപാർശകൾ കാണാൻ സാധിക്കും. നിങ്ങളുടെ ഹോംപേജ് നിങ്ങളുടെ കാഴ്ചയുടെയും ബ്രൗസിങ് ചരിത്രത്തെിൻ്റെയും അടിസ്ഥാനമായി കാണപ്പെടും. മൈ നെറ്റ്ഫ്ലിക്സ് ഷോർട്ട്കട്ട് ബാറിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഉള്ളടക്കം ട്രാക്ക് ചെയ്യാനാകും.

ഭാഗികമായി കണ്ടുകൊണ്ടിരിക്കുന്ന ഷോകളും, പിന്നീട് കാണാൻ ആഗ്രഹിക്കുന്ന സിനിമകളും ഇവിടെ വേഗത്തിൽ കാണാം. “കണ്ടിന്യൂ വാച്ചിങ്” (Continue Watching), “മൈ ലിസ്റ്റ്” (My List), “റിമൈൻഡ് മി” (Remind Me) എന്നിവ മൈ നെറ്റ്ഫ്ലിക്സ് ടാബിൽ കണ്ടെത്താനാകും. ഈ മാറ്റങ്ങൾ എല്ലാവരിലേക്കും എത്താൻ ആഴ്ചകളെടുക്കും. ചില പഴയ ടിവികൾക്കും സ്ട്രീമിങ് ഉപകരണങ്ങൾക്കും പുതിയ രൂപം ലഭിക്കില്ലെന്ന റിപ്പോർട്ടുകളുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *