നീരൊഴുക്ക് ശക്തം;ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇന്ന് രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2363.56 അടിയിലെത്തി. ജലനിരപ്പ് 1.5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകും. ഇന്നലെ 2362.62 അടിയായിരുന്നു ജലനിരപ്പ്.

നിലവിൽ 842.71 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 57.74 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. ജൂലൈ ഒന്നാം തീയതിയായാൽ റൂൾകർവ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *