നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആള്‍ക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ (Nilambur by election) ആള്‍ക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലായില്‍ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 5,755 ആയി ഉയര്‍ന്നു. 391 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഗുജറാത്തും ഡല്‍ഹിയുമാണ്.

ഗുജറാത്ത് -717, ഡല്‍ഹി – 665, പശ്ചിമ ബംഗാള്‍ – 622, മഹാരാഷ്ട്ര – 577, കര്‍ണാടക – 444, ഉത്തര്‍പ്രദേശ് – 208, തമിഴ്നാട് – 194, പുതുച്ചേരി -13, ഹരിയാന – 87, ആന്ധ്രാപ്രദേശ് – 72, മധ്യപ്രദേശ് – 32, ഗോവ – 9 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ മധ്യപ്രദേശില്‍ നിന്നുള്ള 45കാരിയ്ക്കും തമിഴ്നാട്ടില്‍ നിന്നുള്ള 79കാരനും കോവിഡ് -19 സ്ഥിരീകരിച്ചു. കേരളത്തില്‍ രണ്ടുപേര്‍ മരിച്ചത് അണുബാധയെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍

More From Author

Leave a Reply

Your email address will not be published. Required fields are marked *