ധ​ന​വ​കു​പ്പ്​ നി​ല​പാ​ടി​നെ​തി​രെ ജ​ല​വി​ഭ​വ വ​കു​പ്പി​ൽ അ​മ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ത​ട​ഞ്ഞു​വെ​ച്ചത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ വെ​ള്ള​ക്ക​ര​മി​ന​ത്തി​ൽ ല​ഭി​ച്ച പ​ണ​മ​ട​ക്കം. ധ​ന​വ​കു​പ്പി​ന്റെ നീക്കങ്ങൾ അം​ഗീകരിക്കാനാവില്ലെന്ന് ജ​ല​വി​ഭ​വ വ​കു​പ്പ്. ട്ര​ഷ​റി സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ജ​ല അ​തോ​റി​റ്റി​യു​ടെ 770 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചിരുന്നു. ഈ പണം തിരികെ ആ​വ​ശ്യ​പ്പെ​ട്ട്​ എം.​ഡി ര​ണ്ടു ത​വ​ണ​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നെങ്കിലും ഫലമുണ്ടായില്ല. ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ൾ ധ​ന​മ​ന്ത്രി​ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ധ​ന​വ​കു​പ്പ്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ല അ​തോ​റി​റ്റി​യു​ടെ പ​ണം ഉ​റ​പ്പാ​യും തി​രി​കെ കി​ട്ടു​മെ​ന്നാ​ണ്​ ജ​ല​വി​ഭ​വ മ​​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ്.

കെ.​എ​സ്.​ഇ.​ബി​ക്ക്​ വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള തു​ക​യാ​യ 450 കോ​ടി​യോ​ളം രൂ​പ ഈ​ടാ​ക്കി​യ​ശേ​ഷം ബാ​ക്കി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ്​ ധ​ന​വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം. ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി അ​നൂ​കൂ​ല തീ​രു​മാ​ന​മെ​ടു​പ്പി​ക്കാ​നും ഇ​വ​ർ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​​ല്ലെ​ന്നും കെ​എ​സ്.​ഇ.​ബി​യു​ടെ ക​ടം തീ​ർ​ക്കാ​ൻ ധ​ന​വ​കു​പ്പ്​ കാ​ട്ടു​ന്ന തി​ടു​ക്കം എ​ന്തു​കൊ​ണ്ട്​ ​മ​റ്റൊ​രു ​പ്ര​ധാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ജ​ല അ​തോ​റി​റ്റി​യു​ടെ കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന വി​ർ​ശ​ന​മാ​ണ്​​ ജ​ല​വി​ഭ​വ​കു​പ്പി​ൽ പൊ​തു​വെ​യു​ള്ള​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *