ദേശീയപാത നിർമാണത്തിന്‌ സൂക്ഷിച്ച കമ്പി മോഷ്ടിച്ചു ; ഡൽഹി സ്വദേശികൾ പിടിയിൽ

ചേർത്തല: ദേശീയപാത പുനർനിർമാണത്തിന്‌ സൂക്ഷിച്ച 200 കിലോയോളം കമ്പി മോഷ്ടിച്ച നാല്‌ ഡൽഹി സ്വദേശികൾ പിടിയിൽ. ചേർത്തല നഗരത്തിലെ ഹൈവേപ്പാലം നിർമാണത്തിനിറക്കിയ കമ്പിയാണ്‌ പ്രതികൾ മോഷ്ടിച്ചത്‌.

നോർത്ത്‌ വെസ്‌റ്റ്‌ ഡൽഹി സ്വദേശികളായ അഷ്‌റഫ് ഖാൻ(23), മുഹമ്മദ് ഫിറോസ്(38), സമീർ(19), റഹീസ്(23) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്‌റ്റു ചെയ്‌തത്.

നഗരസഭ 25-ാം വാർഡിൽ വല്ലയിൽ ഷാപ്പിന് സമീപം വാടകവീട്ടിൽ താമസക്കാരാണ്‌ ഇവർ. പകൽസമയം ആക്രിപെറുക്കാൻ മുച്ചക്രസൈക്കിളിൽ കറങ്ങുന്നവർക്ക്‌ രാത്രി ആളില്ലാത്തയിടങ്ങളിൽ മോഷണമാണ് ഇവരുടെ രീതി.

മോഷ്ടിച്ച സാധനങ്ങൾ താമസസ്ഥലത്തിന് സമീപത്തെ കുളത്തിൽനിന്ന്‌ പൊലീസ് കണ്ടെടുത്തു.പ്രതികളെ കോടതി റിമാൻഡുചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *