Home » Blog » Kerala » ‘ദേവ സേഫ്’ : ദേവസ്വം സ്വത്തുക്കൾക്ക് ഇനി ‘ഡിജിറ്റൽ കാവൽ’; സ്വർണം ഉൾപ്പെടെ എല്ലാം ഡിജിറ്റൈസ് ചെയ്യണമെന്ന് രാജമാണിക്യം
23

തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ സ്വത്തുക്കൾ കൂടുതൽ സുരക്ഷിതമായി സംരക്ഷിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ‘ദേവ സേഫ്’ എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഏകീകൃത ഡിജിറ്റൽ സംവിധാനം കൊണ്ടുവരണമെന്നാണ് ശുപാർശ.

സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഡിജിറ്റൽ രേഖയിൽ ഉൾപ്പെടുത്തണം. വസ്തുക്കൾ പുറത്തേക്ക് നൽകുന്നതു മുതൽ അവയുടെ കസ്റ്റഡി ഏത് ഉദ്യോഗസ്ഥനാണെന്നത് വരെയുള്ള വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം.

സ്വർണം പൊതിയുന്നതിനോ സ്വർണപ്പൂശൽ നടത്തുന്നതിനോ വേണ്ടി പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അതിന്റെ തൂക്കം, അളവ്, ഗുണനിലവാരം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അറ്റകുറ്റപ്പണികൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ശേഷം തിരിച്ചെത്തിക്കുന്ന സമയത്തും ഇവ പരിശോധിച്ച് ഡിജിറ്റൽ രേഖയിൽ ഉൾപ്പെടുത്തിയതിന് ശേഷമേ പണം നൽകാവൂവെന്നും ശുപാർശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *