Your Image Description Your Image Description

ദുബായിൽ 22 ബസ് സ്റ്റേഷനുകൾ നവീകരിച്ച് ആർടിഎ. 16 പാസഞ്ചർ സ്റ്റേഷനുകളും 6 ഡിപ്പോകളുമാണ് നവീകരിച്ചത്. ബസുകളുടെ അറ്റകുറ്റ പ്രവൃത്തികൾക്കും ശുചീകരണത്തിനുമാണ് ഡിപ്പോകൾ ഉപയോഗിക്കുന്നത്.

നിലവിൽ 1387 ബസുകളാണ് ഡിപ്പോ ഉപയോഗിക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രം എന്നതിനപ്പുറം യാത്രക്കാർക്കുള്ള അത്യാവശ്യ സേവനങ്ങൾ കൂടി സംയോജിപ്പിച്ചുള്ള സൗകര്യങ്ങളാണ് ബസ് സ്റ്റേഷനുകളിൽ ഒരുക്കിയതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ദുബായ് മെട്രോ, ടാക്സി സർവീസുകളിലേക്ക് നേരിട്ട് എത്താനുള്ള സൗകര്യവും സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts