ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ വരുന്നു

കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ വരുന്നു. ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് കാലാവസ്ഥ നിരീക്ഷണത്തിനായുള്ള എക്സ്ബാൻഡ് റഡാർ സ്ഥാപിക്കാൻ വയനാട്ടിലെ പഴശ്ശിരാജ കോളേജ് ക്യാപസ് ഐഎംഡി കണ്ടെത്തിയത്. മുപ്പത് സെന്‍റ് സ്ഥലം മുപ്പത് വർഷത്തേക്കാണ് റഡാർ സ്ഥാപിക്കാനായി കോളേജ് സർക്കാരിന് നല്‍കുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനായി എക്സ്ബാന്‍റ് റഡാർ സ്ഥാപിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത് മുണ്ടക്കൈ ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷമാണ്

2010 മുതല്‍ വടക്കൻ കേരളത്തിൽ ഒരു റഡാർ വേണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കൊച്ചിയില്‍ ഒരു സി ബാന്‍റ് റഡാറും തിരുവന്തപുരത്ത് ഐഎസ്ആർഒയുടെ എസ് ബാന്‍റ് റഡാറും ഉണ്ട്. തമിഴ്നാട് കർണാടക സംസ്ഥാനങ്ങള്‍ക്കും കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജില്‍ സ്ഥാപിക്കുന്ന എക്സ് ബാന്‍റ് റഡാറിന്‍റെ പ്രവർത്തനം.

പഴശ്ശിരാജ കോളേജിന്‍റെ കാംപസ് റഡാർ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയത് ബീം ബ്ലോക്കേജ് ടെസ്റ്റിലൂടെയാണ്. സ്ഥലം നല്‍കുന്നതിന് കോളേജ് അധികൃതരും സന്നദ്ധരായി. ബെഗുളൂരുവിലെ ഭെല്ലിലാണ് വയനാട്ടിലേക്ക് ഉള്ള റഡാർ നിർമ്മിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *