തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; 65 വയസുകാരി മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കാർക്കിടയിൽ കാർ പാഞ്ഞു കയറി ഒരു മരണം. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപത്താണ് അപകടമുണ്ടായത്. പാലച്ചിറ ബൈജു ഭവനിൽ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *