മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനവിധി ഉൾക്കൊള്ളാനും അതനുസരിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറാനും കഴിയണമെന്നും തങ്ങൾ പറഞ്ഞു.
വിജയാഘോഷം സമാധാനപരമാകണം. നിയമങ്ങൾ പാലിക്കാനും ക്രമസമാധാനം ഉറപ്പ് വരുത്താനും എല്ലാവർക്കും ബാധ്യതയുണ്ട്. ആക്ഷേപങ്ങളും പ്രകോപന മുദ്രാവാക്യങ്ങളും ഒഴിവാക്കണം. മത, സാമുദായിക നേതാക്കളെ ആക്ഷേപിക്കരുത്. ഗതാഗത തടസമുണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തരുത്. യുഡിഎഫിന് വലിയ വിജയമുണ്ടാകും. ആ വിജയം ആഘോഷിക്കാനുള്ളതാണെന്നും എന്നാൽ ആഘോഷത്തിൽ മിതത്വം പാലിക്കണമെന്നും തങ്ങൾ പറഞ്ഞു.
