തിരുവനന്തപുരത്ത് അമ്മയെ മകൻ മർദിച്ച് കൊന്നു

നെടുമങ്ങാട് : വെമ്പായം തേക്കടയിൽ അമ്മയെ മകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കുളത്തിങ്കര പെരുമ്പിലാൻകോടു വീട്ടിൽ ഓമനയമ്മ (80)യാണ് മരണപ്പെട്ടത്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്ത പ്രതി മണികണ്ഠനെ കോടതി റിമാൻഡ്‌ ചെയ്‌തു.

ചൊവ്വ അർധരാത്രിയിലാണ് സംഭവം. ഓമനയമ്മയും മണികണ്ഠനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഏറെക്കാലമായി മദ്യത്തിന് അടിമയായ പ്രതി അമ്മയുടെ പെൻഷൻ വരെ പിടിച്ചു വാങ്ങുമായിരുന്നു.

വൈകിട്ട് വീട്ടിലെത്തിയ ഇയാൾ പണം ആവശ്യപ്പെട്ട്‌ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ എത്തിയപ്പോൾ മണികണ്ഠൻ അമ്മയെ നിലത്തിട്ട് ചവിട്ടുന്നതാണ്‌ കണ്ടത്‌.

രക്തംവാർന്നുകിടന്ന ഓമനയമ്മയെ നാട്ടുകാർചേർന്ന്‌ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാരിയെല്ലുകളും നട്ടെല്ലും തകർന്നതായി ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞു.രാത്രി തന്നെ മണികണ്ഠനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *