Home » Blog » kerala Mex » തിരുവനന്തപുരത്തെ വാഹനാപകടം: മണിയൻപിള്ള രാജുവിന് ജാമ്യം
1

തിരുവനന്തപുരത്ത് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് അപകടമുണ്ടായ സംഭവത്തിൽ മണിയൻപിള്ള രാജുവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസിൽ അപകടത്തിൽപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.

 

തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടന്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്ന പേരിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിന് പിന്നാലെ പൊലീസ് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾ നട്ടെല്ലിനും കാലിനും ഗുരുതര പരിക്കുകളോടെ കിംസ്, എസ് മെഡിസിറ്റി ആശുപത്രികളിൽ ചികിത്സയിലാണ്.

/**for adding 05-02-2026*/