തിരുവനന്തപുരം ബോണക്കാട്ടിൽ മൃതദേഹം മൂന്ന് ഭാ​ഗങ്ങളാക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടിൽ മൂന്നിടങ്ങളിലായി മനുഷ്യ​ന്റെ ശരീര ഭാ​ഗങ്ങൾ. വിതുര ബോണക്കാട് കാട്ടിലാണ് ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പുരുഷന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് തൊട്ടു താഴെയായിട്ടാണ് മൃതദേഹ ഭാ​ഗങ്ങൾ കിടന്നിരുന്നത്.

തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടിൽ പരിശോധന തുടരുകയാണ്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *