
കൊച്ചി: ഇന്ത്യയിലെ പ്രിയപ്പെട്ട പാറ്റിസെറി ബ്രാൻഡായ ‘തിയോബ്രോമ’ ഇനി കൊച്ചിയിലും. ബ്രാൻഡിന്റെ വിപുലീകരണാർഥം കാക്കനാട് ഇടച്ചിറയിലാണ് ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്.
തിയോബ്രോമയുടെ പ്രശസ്തമായ ബ്രൗണികൾ, കേക്കുകൾ, പേസ്ട്രികൾ, കുക്കീസ്, സാൻഡ്വിച്ചുകൾ, പാനീയങ്ങൾ തുടങ്ങി ദിവസവും ഫ്രഷായി ബേക്ക് ചെയ്യുന്ന വിഭവങ്ങളുടെ വിപുലമായ ശേഖരമാണ് കൊച്ചിയിലെ ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. ‘ഓവർലോഡ്’, ‘മില്യണയർ’ ബ്രൗണികൾ, ഡച്ച് ട്രഫിൾ, ടിറാമിസു എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആഘോഷവേളകൾക്കായുള്ള പ്രത്യേക ഗിഫ്റ്റ് ബോക്സുകളും ഹാംപറുകളും ഇവിടെ ലഭ്യമാണ്.
ഡൈൻ-ഇൻ, ടേക്ക് എവേ, ഡെലിവറി എന്നീ സൗകര്യങ്ങളെല്ലാം പുതിയ ഔട്ട്ലെറ്റിലുണ്ട്. കൊച്ചിയുടെ സമ്പന്നമായ ഭക്ഷണസംസ്കാരത്തിലേക്കും കഫേ അനുഭവങ്ങളിലേക്കും തിയോബ്രോമയുടെ രുചികൾ കൂടി എത്തുന്നതോടെ നഗരത്തിന്റെ ചെറുതും വലുതുമായ ആഘോഷങ്ങളിൽ പങ്കാളിയാകാൻ സാധിക്കുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.
2004-ൽ മുംബൈയിലെ കൊളാബ കോസ്വേയിൽ സഹോദരിമാരായ കൈനാസ് മെസ്മാൻ ഹർച്ചന്ദ്രായിയും ടീന മെസ്മാൻ വൈക്സും ചേർന്ന് ഒരു ചെറിയ പാറ്റിസെറിയായി തുടങ്ങിയ സംരംഭമാണ് ഇന്ന് പടർന്നുപന്തലിച്ച തിയോബ്രോമ.
