താനെയിലെ അപകടം ; അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്

താനെ: മഹാരാഷ്ട്രയില്‍ തിരക്കേറിയ ട്രെയിനില്‍ നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ അപകടത്തിനിരയാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

താനെ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗുപ്ത, മയൂര്‍ ഷാ, കേതന്‍ സരോജ്, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) കോണ്‍സ്റ്റബിള്‍ വിക്കി എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കസറയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍നിന്ന് ദിവ-കോപര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് യാത്രക്കാര്‍ തെറിച്ച് പുറത്തേക്കുവീണത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *