Home » Blog » kerala Mex » തന്റെ സിനിമകൾക്ക് പ്രചോദനം ആ സംഭവങ്ങൾ : വെളിപ്പെടുത്തി രാജമൗലി
rajamouli-680x450

സ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വാരണാസി’യെക്കുറിച്ചുള്ള ആവേശത്തിലാണ് സിനിമാ ലോകം. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘കുംഭ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ അരങ്ങേറുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തന്റെ സിനിമകളെല്ലാം രാമായണത്തിൽ നിന്നും ശ്രീരാമന്റെ ഇതിഹാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണെന്ന് രാജമൗലി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘വാരണാസി’യിലും രാമായണത്തിലെ ഒരു പ്രധാന ഏടാണ് പ്രമേയമാകുന്നത്. രാമനും ദശരഥനും തമ്മിലുള്ള ഹൃദയബന്ധത്തിന് സമാനമായി, ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ഈ സിനിമയുടെ കാതൽ എന്ന് നായകൻ മഹേഷ് ബാബുവും പ്രതികരിച്ചു. പുരാണങ്ങൾ ആഴത്തിൽ പഠിക്കാത്തവർക്ക് പോലും കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ കഥ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘ആർആർആറി’ന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ചിത്രത്തിനായി മഹേഷ് ബാബു നടത്തിയ രൂപമാറ്റവും വലിയ ചർച്ചയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.’

/**for adding 05-02-2026*/