Home » Blog » kerala Max » ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം : ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം
delhi-building

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരുന്നു പുറത്തെടുത്തത്. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സല്‍ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു.

ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം നടന്നത്. പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം നല്‍കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച ആയതിനാല്‍ ഭൂരിഭാഗം പേരും കെട്ടിടത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവം നടന്ന ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *