Home » Blog » Kerala » ട്വിന്‍-സിലിണ്ടര്‍ റിട്രോഫിറ്റ്മെന്റ് കിറ്റോടെ നിസാന്‍ ഗ്രാവൈറ്റ് സിഎന്‍ജി വിപണിയില്‍
6

കൊച്ചി : സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റിട്രോഫിറ്റ്മെന്റ് കിറ്റോടെ പുതിയ നിസ്സാന്‍ ഗ്രാവൈറ്റ് പുറത്തിറങ്ങി. 7-സീറ്റര്‍ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തിയും, സ്ഥലവും യാത്രാസുഖവും പ്രായോഗികത സംരക്ഷിച്ചുമാണ് ഈ വിഭാഗത്തിലെ ആദ്യത്തെ ട്വിന്‍-സിലിണ്ടര്‍  സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ഇത് പുറത്തിറക്കിയിരിക്കുന്നത്. മോട്ടോസെന്‍ വികസിപ്പിച്ച ഈ സംവിധാനം 82,999 രൂപ എന്ന പ്രാരംഭ വിലയില്‍ ലഭ്യമാകും.  സിഎന്‍ജിയുടെ കിറ്റ് ഘടകങ്ങള്‍ 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ തേര്‍ഡ്-പാര്‍ട്ടി വാറന്റിയോടെയാണ് വരുന്നത്.

പുതിയ നിസ്സാന്‍ ഗ്രാവൈറ്റിനായി ഈ സെഗ്മെന്റിലെ ആദ്യ ട്വിന്‍-സിലിണ്ടര്‍ പരിഹാരം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട് എന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.

ഓള്‍-ന്യൂ നിസ്സാന്‍ ഗ്രാവൈറ്റ് സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റ്  16 സംസ്ഥാനങ്ങളില്‍ നിസ്സാന്റെ അംഗീകൃത ഡീലര്‍ നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും.