‘ട്വന്റി വണ്‍ ഗ്രാംസി’ന് ശേഷം ബിബിന്‍ കൃഷ്ണയുടെ ‘സാഹസം’ റിലീസിനൊരുങ്ങുന്നു

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസം’ റിലീസിനൊരുങ്ങുന്നു. ചിത്രം മിക്കവാറും ഓഗസ്റ്റ് ഏഴിനാകും തിയറ്ററുകളിലെത്തുകയെന്നാണ് ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട്. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.  സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

നരെയ്ൻ, ബാബു ആന്റണി, ശബരീഷ്  വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് സാഹസം. ഐ.ടി. പശ്ചാത്തലത്തിലൂടെ, ഹ്യൂമർ, ആക്ഷൻ, ജോണറിൽ അഡ്വഞ്ചർ ത്രില്ലർ സിനിമ ഒരുക്കുകയാണ് സാഹസത്തിലൂടെ. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക് ആണ് നിർവഹിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *