ടേക്ക് ഓഫിന് പിന്നാലെ 900 അടിയിലേക്ക് വീണ് ദില്ലി-വിയന്ന എയ‍ർ ഇന്ത്യ വിമാനം

ന്യൂഡൽഹി: ടേക്ക് ഓഫിന് പിന്നാലെ അപകടത്തിലേക്ക് നീങ്ങിയ എയർ ഇന്ത്യ വിമാനം രക്ഷപെട്ടത് തലനാരിഴക്ക്. ദില്ലി-വിയന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. ഉയർന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. കഴിഞ്ഞ 14 നാണ് സംഭവം നടന്നത്.

അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് ദില്ലി – വിയന്ന വിമാനം അപകടത്തിൽ പെട്ടത്. മറ്റൊരു ബോയിംഗ് വിമാനമാണ് അപകടത്തിൽ പെട്ടത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *