Home » Blog » Kerala » “ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല, ഇസ്‌ലാം അങ്ങനെ പറയുന്നില്ല” ; വിശദീകരണവുമായി കാന്തപുരം
13

കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാട് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾക്ക് തങ്ങൾ രണ്ടാം സ്ഥാനം കൊടുത്തുവെന്ന് പറയുന്നത് ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു.

“സമസ്തയുടെ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പഠനവും താമസവും ഭക്ഷണവുമെല്ലാം സൗജന്യമായി നൽകുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗത്തും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തങ്ങളുടെ സ്ഥാപനങ്ങളിൽ താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ട്. പെൺകുട്ടികൾക്ക് മാത്രമായി ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. തങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല. ഇസ്‌ലാം അങ്ങനെ പറയുന്നില്ല.” – കാന്തപുരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *