Home » Blog » Auto » ജെഎസ്ഡബ്ല്യു എംജി ഹെക്ടര്‍ ടോമഹോക്ക് ഇവി, പിഎച്ച്ഇവി മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു
3

കൊച്ചി: ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ എസ്യുവിയായ ഹെക്ടര്‍ ടോമഹോക്ക് വിപണിയില്‍ പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-ന്യൂ എനര്‍ജി വെഹിക്കിള്‍ (എന്‍ഇവി) പ്ലാറ്റ്ഫോമായ ‘അഡാപ്റ്റ്’-ല്‍ നിര്‍മ്മിച്ച ഈ വാഹനം ഓള്‍-ഇലക്ട്രിക് (ഇവി), പ്ലഗ്-ഇന്‍ ഹൈബ്രിഡ് (പിഎച്ച്ഇവി) എന്നീ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 4,745 മില്ലീമീറ്റര്‍ നീളവും 2,810 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ഈ വാഹനം സെഗ്മെന്റിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ എസ്യുവിയാണ്. 5-സീറ്റര്‍, 7-സീറ്റര്‍ പതിപ്പുകളില്‍ ലഭ്യമായ ഹെക്ടര്‍ ടോമഹോക്ക്, മികച്ച ക്യാബിന്‍ സ്ഥലസൗകര്യവും ആഡംബരപൂര്‍ണ്ണമായ ‘ഡെസേര്‍ട്ട് സ്‌ക്വാഡ്രണ്‍’ ഇന്റീരിയര്‍ തീമും പാനരമിക് സ്‌കൈറൂഫും നല്‍കുന്നു.

പെര്‍ഫോമന്‍സിലും സാങ്കേതികവിദ്യയിലും മുന്‍പന്തിയിലുള്ള ഇവി മോഡലില്‍ 69.2 കിലോവാട്ട് അവര്‍ മാജിക് ബാറ്ററിയാണ് ഉള്ളത്. ഇത് ഒറ്റ ചാര്‍ജില്‍ 517 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവിയായ ടോമഹോക്ക് പിഎച്ച്ഇവി, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 20.5 കിലോവാട്ട് അവര്‍ ബാറ്ററിയും സമന്വയിപ്പിച്ച് ഫുള്‍ ടാങ്കിലും ഫുള്‍ ചാര്‍ജിലും 1,100 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉറപ്പുനല്‍കുന്നു. കൂടാതെ, വീടുകളിലേക്ക് വൈദ്യുതി നല്‍കാന്‍ സഹായിക്കുന്ന വി2എച്ച് (വെഹിക്കിള്‍-ടു-ഹോം) സാങ്കേതികവിദ്യ, 15.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ലെവല്‍ 2 അഡാസ് സുരക്ഷാ സംവിധാനങ്ങള്‍, 30-ലധികം ഹിംഗ്ലീഷ് വോയ്സ് കമാന്‍ഡുകള്‍ മനസ്സിലാക്കുന്ന ജെന്‍ എഐ വോയ്സ് അസിസ്റ്റന്റ്, ആദ്യ ഉടമസ്ഥര്‍ക്ക് ലൈഫ്ടൈം ബാറ്ററി വാറന്റി എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളാണ്.

ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) പദ്ധതി പ്രകാരം ഹെക്ടര്‍ ടോമഹോക്ക് ഇവി 13.99 ലക്ഷം രൂപ മുതലും (കിലോമീറ്ററിന് 4.90 രൂപ ബാറ്ററി വാടക) ഹെക്ടര്‍ ടോമഹോക്ക് പിഎച്ച്ഇവി 21.79 ലക്ഷം രൂപ മുതലും (കിലോമീറ്ററിന് 3.20 രൂപ ബാറ്ററി വാടക) ലഭ്യമാണ്. വാഹനം പൂര്‍ണ്ണമായി സ്വന്തമാക്കുന്നവര്‍ക്കായി ഇവി വേരിയന്റിന് 19.49 ലക്ഷം രൂപ മുതലും പിഎച്ച്ഇവി വേരിയന്റിന് .69 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഹെക്ടര്‍ ടോമഹോക്ക് ഇവിയുടെ ഡെലിവറി 2026 സെപ്റ്റംബറിലും പിഎച്ച്ഇവി മോഡലിന്റെ വിതരണം 2026 നവംബറിലും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *