Home » Blog » Kerala » ‘ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്’ ; പ്രിയദർശിനി ബസില്‍ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ മന്ത്രിയുടെ മുന്നറിയിപ്പ്
13

തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ മുന്നറിയിപ്പുമായി ​ഗതാ​ഗത മന്ത്രി സി പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരുന്നു. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നത്.