ജി വി പ്രകാശ് കുമാര്‍ ചിത്രം ‘ബ്ലാക്ക് മെയിൽ ‘ റിലീസ് പ്രഖ്യാപിച്ചു

ജി വി പ്രകാശ് കുമാര്‍ ചിത്രം ‘ബ്ലാക്ക് മെയിൽ ‘ റിലീസ് പ്രഖ്യാപിച്ചു. സംവിധാനം നിര്‍വഹിക്കുന്നത് മാരൻ ആണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷഅ തിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോകുല്‍‌ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ജി വി പ്രകാശ് കുമാറിന്റേതായി ഒടുവില്‍ വന്നത് കിംഗ്‍സ്റ്റണാണ്. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്‍യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *