ഭാവനയുടെ കരിയറിലെ 90-ാം ചിത്രമായ ‘അനോമി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ പഴയ സിനിമകളുടെ റീ-റിലീസിനെക്കുറിച്ചും തന്റെ പുതിയ വേഷത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഭാവന.
‘ഛോട്ടാ മുംബൈ’യും പുതിയ തലമുറയും മോഹൻലാൽ-ഭാവന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇന്നത്തെ ചെറിയ കുട്ടികൾ പോലും തന്നെ വന്ന് കണ്ട് ‘ചേച്ചിയുടെ പുതിയ സിനിമ കണ്ടു’ എന്ന് പറയുന്നതിലെ കൗതുകം താരം പങ്കുവെച്ചു. “എന്റെ എല്ലാ സിനിമകളും റീ-റിലീസ് ആകട്ടെ എന്നാണ് ആഗ്രഹം, നല്ല സിനിമകൾ വീണ്ടും വരുന്നത് സന്തോഷമുള്ള കാര്യമാണ്,” ഭാവന പറഞ്ഞു.
സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ വൈകാരികമായ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റായാണ് അനോമിയിൽ ഭാവന എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവനയുടെ കൂടി പങ്കാളിത്തമുള്ള ഭാവന ഫിലിം പ്രൊഡക്ഷൻസാണ്. റഹ്മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
