ചത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ചത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ മൂന്ന് ദിവസമായി നടക്കുന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ രണ്ട് നേതാക്കളും ഉണ്ട്.

ഇവരുടെ പക്കലിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തു. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെ പാമ്പുകടിയേറ്റും, തേനീച്ച കുത്തേറ്റും സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *