Home » Blog » kerala Mex » ഗുരുവായൂർ ദർശനം പാക്കേജുമായി കെഎസ്ആർടിസി; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര
ksrtc-1 (1)

യാത്രക്കാർക്കിടയിൽ വൻ തരംഗമായ ബജറ്റ് ടൂറിസം പദ്ധതിയിൽ പുതിയ വഴിത്തിരിവുമായി കെഎസ്ആർടിസി. പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക തീർത്ഥാടന പാക്കേജുകൾക്ക് തുടക്കമായി. കുറഞ്ഞ ചെലവിൽ വിനോദവും വിജ്ഞാനവും ഒപ്പം പുണ്യദർശനവും ഉറപ്പാക്കുന്ന രീതിയിലാണ് ഈ യാത്രകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിൽ സുഖകരമായ ദർശനം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ സുരക്ഷിതമായ താമസ സൗകര്യവും യാത്രക്കാർക്ക് ലഭ്യമാക്കും. യാത്രയിലുടനീളം സഹായത്തിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനം ഉണ്ടായിരിക്കും. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കെഎസ്ആർടിസിയുടെ ജില്ലാ ബജറ്റ് ടൂറിസം കോഡിനേറ്റർമാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വിവിധ ഡിപ്പോകളിൽ നിന്നും ഗുരുവായൂരിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കും.