ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണ ശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. “സംഭവത്തിൽ 17 തൊഴിലാളികൾ മരിച്ചു, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്,” ബനസ്‌കന്ത പൊലീസ് സൂപ്രണ്ട് അക്ഷയ്രാജ് മക്വാന പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒരു സംഘവും സ്ഥലത്തുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *