Home » Blog » kerala Max » ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാനിലെ ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
mvd-police-680x450

ഗതാഗത നിയമലംഘനങ്ങൾ പിടികൂടി മോട്ടോർ വാഹന വകുപ്പ് അയക്കുന്ന ഇ-ചെലാൻ നോട്ടീസുകളിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും ഫോട്ടോകൾ ഒഴിവാക്കാൻ യാതൊരു വിധ ഉത്തരവും നൽകിയിട്ടില്ലെന്നും എം.വി.ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുടുംബപ്രശ്നങ്ങൾക്കും മറ്റും കാരണമാകുന്നുവെന്ന ഊഹാപോഹങ്ങളുടെ പുറത്താണ് ചിത്രങ്ങൾ ഒഴിവാക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. സ്വകാര്യത മുൻനിർത്തി പോർട്ടൽ പരിഷ്കരിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കും ഇതിലൂടെ ഔദ്യോഗികമായി വിരാമമായിട്ടുണ്ട്.

ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ സഹിതമുള്ള പിഴ നോട്ടീസ് അയക്കുന്ന പഴയ രീതി തന്നെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ആവർത്തിച്ചു വ്യക്തമാക്കി. അതിനാൽ ഇത്തരം വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *