Home » Blog » kerala Max » ക്രോംപ്ടൺ 5.9 ലിറ്റർ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ ശ്രേണി അവതരിപ്പിച്ചു 
4

കൊച്ചി: ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കായി 5.9 ലിറ്റർ ശേഷിയുള്ള പുതിയ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ ശ്രേണി അവതരിപ്പിച്ച് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. ഏകദേശം 40 ശതമാനം വേഗത്തിൽ വെള്ളം ചൂടാക്കാൻ സഹായിക്കുന്ന 3 കെ.ഡബ്ല്യു ഹീറ്റിങ് എലമെന്റാണ് ഇതിന്റെ പ്രധാന സവിശേഷത. കഠിനജലത്തിലെ ധാതുനിക്ഷേപം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-സ്കെയിൽ സാങ്കേതികവിദ്യയും പുതിയ ശ്രേണിയിലുണ്ട്.

ഓട്ടോ തെർമോസ്റ്റാറ്റ്, തെർമൽ കട്ട് ഔട്ട്, പ്രഷർ സേഫ്റ്റി വാൽവ്, അഗ്നിസുരക്ഷാ സംവിധാനം എന്നിവ ഉൾപ്പെടുന്ന നാല് തലത്തിലുള്ള സുരക്ഷയും 6.5 ബാർ പ്രഷർ റേറ്റിങ്ങും ഇതിന്റെ പ്രത്യേകതകളാണ്. മുൻ ശ്രേണിയേക്കാൾ 18 ശതമാനം അധിക ശേഷിയും ഭക്ഷ്യയോഗ്യമായ നിലവാരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കും ഉൽപ്പന്നത്തിന്റെ സവിശേഷതകളാണ്. ഒതുക്കമുള്ള വാൾ മൗണ്ട് ഡിസൈനിനൊപ്പം എൽ.ഇ.ഡി. ഇൻഡിക്കേറ്ററുകളും ഇതിലുണ്ട്. ടാങ്കിന് അഞ്ച് വർഷവും ഹീറ്റിങ് എലമെന്റിനും ഉൽപ്പന്നത്തിനും രണ്ട് വർഷം വീതവുമാണ് വാറന്റി.

“സുരക്ഷയിലും പ്രവർത്തനക്ഷമതയിലും വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ സൗകര്യപ്രദമായ വാട്ടർ ഹീറ്റിങ് പരിഹാരങ്ങളാണ് ഉപഭോക്താക്കൾ ഇന്ന് തേടുന്നത്. കഠിനജലവും ഉയർന്ന ജലസമ്മർദവും പോലുള്ള വെല്ലുവിളികൾ നേരിടുന്നതിനൊപ്പം വേഗത്തിലുള്ള ചൂടാക്കലും കൂടുതൽ ശേഷിയും ഉറപ്പാക്കുകയാണ് പുതിയ ശ്രേണിയിലൂടെ ലക്ഷ്യമിടുന്നത്.” എന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഹോം ഇലക്ട്രിക്കൽസ് ബിസിനസ് ഹെഡ് സച്ചിൻ ഫാർട്ടിയാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *