കോഴിക്കോട് ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാവ്

കോഴിക്കോട്: കോഴിക്കോട് ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാവ്. ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ഒപ്പം ജോലി ചെയ്ത ജീവനക്കാരനെ ക്രൂരമായി മർദിച്ചത്. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് കൂടരഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി കമലാണ് ആക്രമണം നടത്തിയത്.

ഒരാഴ്ച മുൻപ് ജോലി സമയത്ത് കമൽ ലഹരി ഉപയോഗിച്ചുവെന്ന് പറഞ്ഞ് ഹോട്ടലുടമ ഇയാളെ പുറത്താക്കിയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ കമൽ, ജോലിക്കാരനായ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയായ സന്ദീപിനാണ് മർദ്ദനമേറ്റത്.

ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടതായും തുടർന്ന് മർദിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലഹരി ഉപയോഗം ഹോട്ടൽ ഉടമയെ അറിയിച്ചത് സന്ദീപാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *