കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിലായത് 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി

കോയമ്പത്തൂർ: കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ 3 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിൽ ശനിയാഴ്ച എത്തിയ മലയാളിയായ നവമി രതീഷ് എന്ന യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *