റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയുടെ ഒരുക്കങ്ങൾക്കിടയിലേക്ക് അപ്രതീക്ഷിതമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്ഥാനാർത്ഥിയുടെ വരവിനായി കാത്തുനിന്ന പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം കണ്ടതോടെ പ്രവർത്തകർ വളഞ്ഞു.
പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ റോഡ് ഷോ നടക്കാനിരുന്ന സ്ഥലത്തെത്തിയത്. വാഹനം നിർത്തി പുറത്തിറങ്ങണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ പുറത്തിറങ്ങിയില്ല. പ്രചാരണത്തിന് ഇറങ്ങുമോ എന്ന പ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയില്ലെന്നാണ് വിവരം.
