Home » Blog » kerala Mex » കോട്ടയം മെഡിക്കൽ കോളേജ് അപകടം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
dead-1-680x450 (2)

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിടത്തിന്റെ ഭാഗം തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബി നായിക് (40) ആണ് അന്തരിച്ചത്. ജനുവരി 28-ന് നടന്ന അപകടത്തെത്തുടർന്ന് 36 ദിവസമായി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

മെഡിക്കൽ കോളേജിലെ പഴയ ശുചിമുറി കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബ് നിർമ്മാണ ജോലികൾക്കിടയിൽ തകർന്ന് വീഴുകയായിരുന്നു. സ്ലാബിനടിയിൽപ്പെട്ട കബി നായിക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്ന വീട്ടമ്മ മരിച്ച അതേ കെട്ടിടത്തോട് ചേർന്നുള്ള ഭാഗത്താണ് ഈ അപകടവും നടന്നത്. അന്ന് മകളുടെ ചികിത്സയ്ക്കായി എത്തിയ ബിന്ദു ശുചിമുറിയിൽ നിൽക്കുമ്പോഴാണ് കെട്ടിട ഭാഗം തകർന്ന് വീണ് മരിച്ചത്.