Home » Blog » kerala Max » കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ഭക്തജനപ്രവാഹം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു
w-412,h-232,croprect-0x0x1280x720,imgid-01m5d3sfrds9ynwrp51ynhdjne,imgname-fotojet---2026-10-20t222428.836-1792515292941

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് സംസ്ഥാനത്ത് വിദ്യാരംഭത്തിന് തുടക്കം. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി. അറിവിൻ്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പ്രവേശിക്കുന്ന ദിനം. ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരിക കേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത്.‌

തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചര മണി മുതൽ വിദ്യാരംഭചടങ്ങുകൾ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം‌ പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭം തുടങ്ങി. ​ഗുരുക്കൻമാർ ആദ്യക്ഷരം കുറിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കാണ്. പൂജപ്പുരയിൽ ചാണ്ടി ഉമ്മൻ എംഎൽഎ അതിരാവിലെ കുട്ടികളെ എഴുത്തിനിരുത്തി. മറ്റ് പ്രമുഖരും ഇവിടെ എത്തും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവടങ്ങളിലും തിരക്കാണ്. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂറിലെ ഓഫീസിൽ കുരുന്നുകളെ ആദ്യക്ഷരം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *