കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം

കോട്ടയം: കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്നാണ് ട്രെയിനിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിൽ തലചുറ്റി വീണത്. മെമുവിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത് ഇത് കൂടുതലായി ബാധിക്കുക കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്. എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ആരംഭിച്ചിട്ടില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *