Home » Blog » kerala Max » കൊച്ചി കുമ്പളം ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; 15 യാത്രക്കാർക്ക് പരിക്ക്!
accident

കൊച്ചിയിലെ അരൂർ കുമ്പളം ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി വൻ അപകടം. കുമ്പളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്ന ബസ്, മുന്നിലെ വാഹനങ്ങളെ മറികടന്ന് പെട്ടെന്ന് ഇടതുവശത്തെ ട്രാക്കിലേക്ക് വെട്ടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ടോൾ പ്ലാസയുടെ കോൺക്രീറ്റ് തൂണിലേക്ക് ഇടിച്ചുകയറിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകരുകയും, ഇടിച്ച കോൺക്രീറ്റ് തൂണിന്റെ താഴ്ഭാഗം തകർന്ന് ഇരുമ്പുകമ്പികൾ പുറത്തേക്ക് വളഞ്ഞ നിലയിലുമാണ്. ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ സമീപത്തെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോൾ പ്ലാസയിൽ തടസ്സമായ ബസ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *