കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ 3-ാം തവണയും പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തു. അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറല്‍ സെക്രട്ടറിയായി എസ്.എസ്.ടി. സുബ്രഹ്‌മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവന്‍, മുകേഷ് ആര്‍. മേത്ത, പി.എ. സെബാസ്റ്റ്യന്‍ എന്നിവരും ട്രഷററായി വി.പി. മാധവന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ സ്റ്റീഫന്‍. 2011-ല്‍ ‘ട്രാഫിക്’ എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്തെത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *