Home » Blog » kerala Mex » കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി വിജയൻ തന്നെ
7ce09c0b2393608a7ea33b932772657fc93732f1d2eb47bc346979f406f9ae1c.0

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. പാർട്ടി നേരിട്ട് മത്സരിക്കുന്ന 75 മണ്ഡലങ്ങളിലെയും, എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്.

​മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സിറ്റിങ് സീറ്റായ ധർമ്മടത്ത് നിന്ന് തന്നെ ജനവിധി തേടും. ഇത്തവണയും വികസനവും ക്ഷേമപദ്ധതികളും മുൻനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 4-ന് നടക്കും.

​സിപിഎം സ്ഥാനാർത്ഥി പട്ടിക:

കാസർകോട്

  • ​മഞ്ചേശ്വരം: കെ.ആർ. ജയാനന്ദ
  • ​ഉദുമ: അഡ്വ. സി.എച്ച്. കുഞ്ഞമ്പു
  • ​തൃക്കരിപ്പൂർ: ഡോ. വി.പി.പി. മുസ്തഫ

കണ്ണൂർ

  • ​പയ്യന്നൂർ: ടി.ഐ. മധുസൂദനൻ
  • ​തളിപ്പറമ്പ്: പി.കെ. ശ്യാമള ടീച്ചർ
  • ​അഴീക്കോട്: കെ.വി. സുമേഷ്
  • ​കല്ല്യാശ്ശേരി: എം. വിജിൻ
  • ​ധർമ്മടം: പിണറായി വിജയൻ
  • ​മട്ടന്നൂർ: വി.കെ. സനോജ്
  • ​പേരാവൂർ: കെ.കെ. ശൈലജ ടീച്ചർ
  • ​തലശ്ശേരി: കാരായി രാജൻ

വയനാട്

  • ​മാനന്തവാടി: ഒ.ആർ. കേളു
  • ​സുൽത്താൻ ബത്തേരി: എം.എസ്. വിശ്വനാഥൻ

കോഴിക്കോട്

  • ​കുറ്റിയാടി: കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
  • ​പേരാമ്പ്ര: ടി.പി. രാമകൃഷ്ണൻ
  • ​ബാലുശ്ശേരി: അഡ്വ. കെ.എം. സച്ചിൻദേവ്
  • ​കൊയിലാണ്ടി: കെ. ദാസൻ
  • ​കോഴിക്കോട് നോർത്ത്: തോട്ടത്തിൽ രവീന്ദ്രൻ
  • ​ബേപ്പൂർ: പി.എ. മുഹമ്മദ് റിയാസ്
  • ​തിരുവമ്പാടി: ലിന്റോ ജോസഫ്

മലപ്പുറം

  • ​പൊന്നാനി: അഡ്വ. എം.കെ. സക്കീർ
  • ​വണ്ടൂർ: ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ
  • ​പെരിന്തൽമണ്ണ: വി.പി. മുഹമ്മദ് ഹനീഫ
  • ​മങ്കട: എം.പി. അലവി

പാലക്കാട്

  • ​തൃത്താല: എം.ബി. രാജേഷ്
  • ​തരൂർ: പി.പി. സുമോദ്
  • ​ആലത്തൂർ: ടി.എം. ശശി
  • ​നെന്മാറ: കെ. പ്രേമൻ
  • ​ഷൊർണ്ണൂർ: പി. മമ്മിക്കുട്ടി
  • ​ഒറ്റപ്പാലം: അഡ്വ. കെ. പ്രേംകുമാർ
  • ​കോങ്ങാട്: അഡ്വ. കെ. ശാന്തകുമാരി
  • ​മലമ്പുഴ: എ. പ്രഭാകരൻ

തൃശ്ശൂർ

  • ​കുന്നംകുളം: എ.സി. മൊയ്തീൻ
  • ​ചേലക്കര: യു.ആർ. പ്രദീപ്
  • ​മണലൂർ: പ്രൊഫ: സി. രവീന്ദ്രനാഥ്
  • ​ഗുരുവായൂർ: എൻ.കെ. അക്ബർ
  • ​പുതുക്കാട്: കെ.കെ. രാമചന്ദ്രൻ
  • ​ഇരിങ്ങാലക്കുട: ഡോ. ആർ. ബിന്ദു
  • ​വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പള്ളി

എറണാകുളം

  • ​അങ്കമാലി: സാജു പോൾ
  • ​ആലുവ: അഡ്വ. എ.എം. ആരിഫ്
  • ​കുന്നത്തുനാട്: പി.വി. ശ്രീനിജിൻ
  • ​വൈപ്പിൻ: അഡ്വ. എം.ബി. ഷൈനി
  • ​കളമശ്ശേരി: പി. രാജീവ്
  • ​തൃക്കാക്കര: അഡ്വ. പുഷ്പാദാസ്
  • ​കൊച്ചി: കെ.ജെ. മാക്സി
  • ​തൃപ്പൂണിത്തുറ: കെ.എൻ. ഉണ്ണികൃഷ്ണൻ
  • ​കോതമംഗലം: ആന്റണി ജോൺ

ഇടുക്കി

  • ​ഉടുമ്പൻചോല: കെ.കെ. ജയചന്ദ്രൻ
  • ​ദേവികുളം: അഡ്വ. എ. രാജ

കോട്ടയം

  • ​ഏറ്റുമാനൂർ: വി.എൻ. വാസവൻ
  • ​കോട്ടയം: അഡ്വ. കെ. അനിൽകുമാർ
  • ​പുതുപ്പള്ളി: കെ.എം. രാധാകൃഷ്ണൻ

ആലപ്പുഴ

  • ​അരൂർ: ദലീമ ജോജോ
  • ​ആലപ്പുഴ: പി.പി. ചിത്തരഞ്ജൻ
  • ​അമ്പലപ്പുഴ: എച്ച്. സലാം
  • ​കായംകുളം: അഡ്വ. യു. പ്രതിഭ
  • ​ചെങ്ങന്നൂർ: സജി ചെറിയാൻ
  • ​മാവേലിക്കര: എം.എസ്. അരുൺ കുമാർ

പത്തനംതിട്ട

  • ​ആറന്മുള: വീണാ ജോർജ്ജ്
  • ​കോന്നി: അഡ്വ. കെ.യു. ജനീഷ് കുമാർ

കൊല്ലം

  • ​കൊട്ടാരക്കര: കെ.എൻ. ബാലഗോപാൽ
  • ​കുണ്ടറ: എസ്.എൽ. സജികുമാർ
  • ​ഇരവിപുരം: എം. നൗഷാദ്
  • ​കൊല്ലം: എസ്. ജയമോഹൻ

തിരുവനന്തപുരം

  • ​വർക്കല: അഡ്വ. വി. ജോയി
  • ​ആറ്റിങ്ങൽ: ഒ.എസ്. അംബിക
  • ​വാമനപുരം: അഡ്വ. ഡി.കെ. മുരളി
  • ​കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ
  • ​വട്ടിയൂർക്കാവ്: അഡ്വ. വി.കെ. പ്രശാന്ത്
  • ​നേമം: വി. ശിവൻകുട്ടി
  • ​കാട്ടാക്കട: അഡ്വ. ഐ.ബി. സതീഷ്
  • ​അരുവിക്കര: അഡ്വ. ജി. സ്റ്റീഫൻ
  • ​നെയ്യാറ്റിൻകര: കെ. ആൻസലൻ
  • ​പാറശ്ശാല: സി.കെ. ഹരീന്ദ്രൻ

​സ്വതന്ത്ര സ്ഥാനാർത്ഥികൾ (സിപിഎം പിന്തുണയോടെ):

  • ​കുന്നമംഗലം: പി.ടി.എ. റഹീം
  • ​താനൂർ: വി. അബ്ദുറഹ്മാൻ
  • ​വേങ്ങര: മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
  • ​നിലമ്പൂർ: യു. ഷറഫലി
  • ​തവനൂർ: ഡോ. കെ.ടി. ജലീൽ
  • ​ചവറ: ഡോ: സുജിത് വിജയൻ
  • ​മാഹി: അഡ്വ. ടി. അശോക് കുമാർ

​കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.