കേരളത്തിൽ വീണ്ടും കൊവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതിയാണ് മരിച്ചത്. കേരളത്തിൽ ഇതുവരെ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.

രാജ്യത്താകെ 3758 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിൽ 1,336 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്രയിലും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *