Home » Blog » Kerala » കേരളത്തിൽ ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ അർദ്ധരാത്രി 12 വരെയെന്ന് കെ.എസ്.ഇ.ബി
electricity-kwait-680x450

തിരുവനന്തപുരം: കടുത്ത വേനലിനും എൽ നിനോ പ്രതിഭാസത്തിനും പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കാരണം വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രതിസന്ധി പരിഹരിക്കാൻ ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി എത്തിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ഗ്രിഡിന്റെ സുരക്ഷ മുൻനിർത്തി ആവശ്യാനുസരണം മിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. ജൂൺ 16-ന് രാത്രി ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.