കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തിയ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തുകയും ബോംബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അനേഷണം നടത്തും.

More From Author

Leave a Reply

Your email address will not be published. Required fields are marked *