Home » Blog » Kerala » കിടക്കയ്ക്ക് തീപിടിച്ച് പൊള്ളലേറ്റു..!അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
baby-leg-680x450

മലപ്പുറം തിരുവാലിയിൽ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് തീപൊള്ളലേറ്റ് മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടിൽ സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയിലാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ മെത്തയ്ക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

സംഭവസമയത്ത് കുട്ടിയെ വീട്ടിനുള്ളിൽ കിടത്തി മാതാപിതാക്കൾ ഫാമിൽ ജോലി ചെയ്യുകയായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇരുവരും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സീലിങ് ഫാനിൽനിന്ന് തീപിടിച്ച് മെത്തയിലേക്ക് പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരിക്കാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *