കാ​ർ മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മരിച്ചു

ബം​ഗ​ളൂ​രു: തു​മ​കൂ​ർ ജി​ല്ല​യി​ലെ കു​നി​ഗ​ലി​ന​ടു​ത്ത് ബൈ​പാ​സി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സീ​ബെ ഗൗ​ഡ (50), ഭാ​ര്യ ശോ​ഭ (45), മ​ക​ൾ ദും​ബി​ശ്രീ (23), മ​ക​ൻ ഭാ​നു​കി​ര​ൺ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​നി​ഗ​ലി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ബി​ഡാ​ന​ഗെ​രെ​ക്ക് സ​മീ​പ​മു​ള്ള ഹോ​സ്റ്റ​ലി​ൽ വാ​ലി സ്‌​കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ ഭാ​നു​കി​ര​ണി​നെ വി​ടാ​ൻ കു​ടും​ബം പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗൗ​ഡ കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഗ​ഡി പ​ട്ട​ണ​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ത്താ​ഴ​ത്തി​ന് ശേ​ഷം കു​ട്ടി​യെ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ തി​രി​കെ വി​ടാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വ​ഴി​യി​ൽ അ​വ​ർ കു​നി​ഗ​ൽ ബൈ​പാ​സി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു വ​ൺ​വേ റോ​ഡി​ൽ തെ​റ്റാ​യ വ​ശ​ത്ത് നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ലോ​റി നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *