കാലിൽ ട്രെയിൻ കയറി യുവാവി​ന്റെ കാൽ അറ്റു

കാഞ്ഞങ്ങാട്: ട്രെയിൻ യാത്രയ്ക്കിടെ പുറത്തുനിന്നും സാധനം വാങ്ങി തിരിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ അപകടം. ട്രെയിനിനടിയിൽപ്പെട്ട് യുവാവിന്റെ കാൽപാദം അറ്റു. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു അപകടം നടന്നത്. പാലക്കാട് കുലുക്കല്ലൂരിലെ 39 കാരനായ സുന്ദരനാണ് അപകടത്തിൽപ്പെട്ടത്.

മംഗലാപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന എഗ്മോർ എക്സ്പ്രസിനടിയിൽ പെടുകയായിരുന്നു. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങവെ നീങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവെയാണ് അപകടം.

ട്രാക്കിൽ വീണ യുവാവിന്റെ കാലിൽ കൂടി ട്രെയിൻ കയറി പോയി. ഇടതു കാൽ പാദത്തിന് മുകളിൽ നിന്നും വേർപ്പെട്ടു. കാഞ്ഞങ്ങാട് അഗ്നിരക്ഷാ പ്രവർത്തകരെത്തി യുവാവിനെയും അറ്റുപോയ കാലും ജില്ല ആശുപത്രിയിലെത്തിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *