കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ 250 രൂപ പിഴയിട്ടു. തച്ചങ്കരി പിഴ അടയ്ക്കുകയും ചെയ്തു.
പാർക്കിങ് ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്നാണ് കണ്ടെത്തൽ. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി വേണ്ടന്നാണ് പൊലീസ് നിലപാട്. കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് കാണപ്പെട്ടത്.
